JHL

JHL

സ്വതന്ത്ര സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നോട്ട് : റസിഡൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു

കുമ്പള(True News 3 November 2020): കുമ്പള ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ബദ്രിയാ  നഗറിലെ റസിഡൻസ് അസോസിയേഷൻ ആസന്നമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കാനുള്ള ഉറച്ച തീരുമാനവുമായി മുന്നോട്ട്. ആദ്യ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ  ചേർന്നു.


        ബദ്രിയാ നഗർ വാർഡിനോട്  കുമ്പള ഗ്രാമ പഞ്ചായത്ത് കാലങ്ങളായി അനുവർത്തിച്ചു പോരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു തീരുമാനം റസിഡൻസ് അസോസിയേഷൻ എടുത്തത്. ദിവസേന തീരുമാനത്തിന് പിന്തുണ അറിയിച്ച് പ്രദേശവാസികൾ രംഗത്തുവന്നതോടെയാണ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ സംഘടിപ്പിച്ചത്.


       അടുത്ത ആഴ്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തുക എല്ലാവർക്കും രാഷ്ട്രീയമുണ്ട് അതൊക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ മാറ്റിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയത്തിനായി  രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു.


      യോഗത്തിൽ ജാഫർ മാസ്റ്റർ, അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് സ്മാർട്ട്, അബ്ദുൽ ഷാനിഫ് കെ എം, അബ്ദുൾ ലത്തീഫ്, ജാബിർ, റംഷാദ്,മുഹമ്മദ് ജാഫർ, മൻസൂർ ആലം, സൈനുദ്ദീൻ, അംസീർ  എഎം, അഫ്സൽ, അലി മൊഗ്രാൽ, ഷബീർ, ബഷീർ, മുർത്തള എന്നിവർ  ചർച്ചയിൽ പങ്കെടുത്തു.


     ചടങ്ങിൽ ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്മാർട്ട്, അബ്ദുൽ ഷാനിഫ്  കെഎം പ്രസംഗിച്ചു. അബ്ദുൽ ലത്തീഫ് സ്വാഗതവും  ജാബിർ നന്ദിയും  പറഞ്ഞു.


ഫോട്ടോ :കുമ്പള ബദ് രിയാ നഗർ റസിഡൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംബന്ധിച്ചവർ.

No comments