JHL

JHL

വാര്‍ഡും ഡിവിഷനും സമ്പന്നരുടെ താവളമായി മാറി - പി.ഡി.പി


ഉപ്പള:  അടിസ്ഥാന സൗകര്യവും ഗ്രാമീണ വികസനവും അസംഖ്യം പട്ടിണി പാവങ്ങളുടെ സ്വപ്നവും നെയ്തെടുക്കാനുള്ള വാര്‍ഡുകളും ഡിവിഷനുകളും, ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സമ്പന്നരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കളിപ്പാട്ടമായി മാറി.  എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സമ്പന്നര്‍ക്ക് വീതം വെച്ചു നല്‍കിയ തെരഞ്ഞെടുപ്പ് ആയാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത് എന്നും, സാധാരണക്കാരായ ജനപക്ഷ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവസരം നിഷേധിച്ച്, പേരിന് മുന്നില്‍ മെമ്പര്‍ എന്ന് ചേര്‍ക്കാന്‍ ഉള്ള വാര്‍ഡും ഡിവിഷനും സമ്പന്നരുടെ താവളമായി മാറിയിരിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് പറഞ്ഞു.  നാടിന്‍റെ സമഗ്ര വികസനത്തിന് പിഡിപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഉപ്പള പഞ്ചമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പിഡിപി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 യോഗത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ സുബൈര്‍ പടുപ്പ്, ഗോപി കുതിരക്കല്‍, ആബിദ് മഞ്ഞംപാറ, ഷാഫി സുഹ്രി, അമ്മു അലിയാസ് അമര്‍, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ കെ.പി. മുഹമ്മദ് ഉപ്പള, സഫാ അപ്സര്‍, ബുഷ്റ, വിവിധ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥികളും സംബന്ധിച്ചു.  പിഡിപി നേതാക്കളായ യൂനൂസ് തളങ്കര, അബ്ദുള്ള കുഞ്ഞി ബദിയടുക്ക, അനന്തന്‍ മാങ്ങാട്, അഷ്റഫ് ആരിക്കാടി, അഫ്സര്‍ മുള്ളന്‍കൈ, എം.എ കളത്തൂര്‍, മുഹമ്മദ് അലി കുമ്പള, അബ്ബാസ് കൊടിയമ്മ, ജാസി പൊസോട്ട്, ഹനീഫ പൊസോട്ട്, ഷംസു ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. പിഡിപി ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ പുത്തിഗെ സ്വാഗതവും യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.

No comments