JHL

JHL

റിബൽ സ്ഥാനാർത്ഥിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മേൽക്കമ്മിറ്റിക്ക് ശിപാർശ

 കുമ്പള(True News 28 November 2020): കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് 19 ൽ (കൊപ്പളം ) പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന വനിത സ്വതന്ത്ര സ്ഥാനാർത്ഥിയെ പുറത്താക്കാൻ മേൽക്കമ്മിറ്റിക്ക് ശിപാർശ അയച്ചു. യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ റിസാന നിയാസിനെതിരെ റിബലായി മത്സര രംഗത്തുള്ള കൗലത്ത് ബീവിയെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി മേൽഘടകത്തോട് ശുപാർഷ ചെയ്തത്.

   യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥിയാണ് റിസാന. എന്നാൽ പാർട്ടിയിലെ നല്ല ഒരു പ്രവർത്തകയായിരുന്ന ഖൗലത്തിന് മത്സരിക്കാൻ സീറ്റ് നൽകാതെ തഴയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിൽ പ്രതിഷേധിച്ച് ഖൗലത്ത് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

No comments