JHL

JHL

വൈദ്യുതി മോഷണം പിടികൂടി

കാസർകോട്(True News 3 November 2020):  ഒക്ടോബർ 30 രാത്രിയിലും 31 വെളുപ്പിനുമായി കെ എസ് ഇ ബിയുടെ ആന്റി പവർ തെഫ്‌റ് സ്‌ക്വാഡ് -ൻ്റെ കാസർഗോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഏകദേശം 6 ലക്ഷം രൂപ പിഴയീടാക്കാവുന്ന വൈദ്യുതി മോഷണം കണ്ടെത്തിയത്.

ലോകോത്തര നിലവാരം ഉള്ള സി ആർ ഐ പമ്പുകൾ വി എം ഇലെക്ട്രിക്കൽസിൽ ലഭ്യമാണ് 

ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 30 ന് നടത്തിയ രാത്രികാല പരിശോധനയിൽ തൈവളപ്പ് ഹൗസ് എം എ മഹ്മൂദിൻ്റെ വീട്ടിൽ മീറ്റർ ബൈപാസ് ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 5 കിലോ വാട്ട് വൈദ്യുതി മോഷണം പിടികൂടി. സീതാങ്കോളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 31 ന് പുലർച്ചെ 4 മണിക്ക് നടത്തിയ പരിശോധനയിൽ മുകൂർ റോഡ് ഉജ്ജംപദവ് അബ്ദുൾ റഹ്മാൻ്റെ വീട്ടിൽ മീറ്റർ bypass ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 6 കിലോ വാട്ട് വൈദ്യുത മോഷണം പിടികൂടി.

വൈദ്യുതി മോഷണം അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും, അർഹമായ പാരിതോഷികം കൊടുക്കുന്നതുമാണ്. കാസർഗോഡ് ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നൽകാൻ 9446008172, 9446008173, 1912 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments