JHL

JHL

ദേശീയപാത ടാറിങ്: ഗുണനിലവാരം ഉറപ്പു വരുത്തും - ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ

മൊഗ്രാൽ(True News 14 November 2020): പെർവാഡ് - കാസർഗോഡ് ദേശീയപാതയിലെ ടാറിങ് ജോലികളിൽ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് കാസർഗോഡ് ക്വാളിറ്റി കൺട്രോൾ മെറ്റീരിയൽ എൻജിനീയർ അനിൽകുമാർ, അസി: എൻജിനീയർ ശ്രീനിത്ത് കുമാർ എസ് എന്നിവർ അറിയിച്ചു.

       ദേശീയപാത കുഴി അടക്കലിലും, റീ ടാറിങ്ലും വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന് കാണിച്ച് മൊഗ്രാൽ ദേശിയവേദി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കയച്ച പരാതിയിന്മേൽ അന്വേഷണത്തിനെത്തിയതായിരുന്നു കാസർഗോഡ് ദേശീയപാത ക്വാളിറ്റി മെറ്റിരിയൽ കൺട്രോൾ  ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷവും ദേശീയവേദി സമാനമായ പരാതി നൽകിയിരുന്നു.      ദേശീയവേദി ഓഫീസിൽ പരാതിയിന്മേൽ ഭാരവാഹികൾക്കൊപ്പം സംസാരിച്ചതിന് ശേഷമാണ് ഇപ്പോൾ നടക്കുന്ന ടാറിങ്  ജോലികളിൽ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് അറിയിച്ചത്. ചർച്ചയിൽ പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, സെക്രട്ടറി എം എ മൂസ, ട്രഷറർ വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌ എന്നിവർ സംബന്ധിച്ചു. 

ഏതെങ്കിലും വിതത്തിൽ  ക്രമകേടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 9495066898 എന്ന നമ്പറിൽ തന്നെ ബന്ധപ്പെടാവുന്നതാണെന്നും   എൻജിനീയർ അനിൽകുമാർ അറിയിച്ചു.

No comments