JHL

JHL

മുന്നണികൾക്ക് വെല്ലുവിളിയായി കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥി



മൊഗ്രാൽ : കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മുന്നണികൾക്ക് വെല്ലുവിളിയായി റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പൊതു പ്രവർത്തനും സാമൂഹ്യ രംഗത്ത് നിറ സാന്നിദ്ധ്യവുമായ മുഹമ്മദ് സ്മാർട്ട് ആണ് റെസിഡന്റ്സ് അസോസിയേഷന്റെ സ്ഥാനാർത്ഥി. ഏതാനും വർഷം മുമ്പ് വാർഡിലെ ചില യുവാക്കൾ ചേർന്ന് രൂപീകരിച്ച കൂട്ടയ്മയാണ് വാർഡ് റെസിഡന്റ്സ് അസോസിയേഷൻ. പതിനഞ്ചാം വാർഡായ ബദ് രിയ നഗറിൽ വാർഡിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പ്രാതിനിധ്യമുള്ള കൂട്ടയ്മയാണ് ഇത്.  കഴിഞ്ഞ പ്രാവശ്യം മുസ്ലിം ലീഗിന്റെ ഫാത്തിമ അബ്ദുല്ലക്കുഞ്ഞിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.  മുസ്ലിംലീഗ് ഈ വാർഡിൽ ഇത് വരെ സ്ഥാനാർത്ഥി യെ പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും പതിനഞ്ചാം വാർഡിൽ ശക്തമായ മൽസരമായിരിക്കും ഉണ്ടാവുക എന്ന കാര്യം ഉറപ്പായി.

No comments