JHL

JHL

പ്രീ പ്രൈമറി ജീവനക്കാർക്ക് ശമ്പള സ്കെയിൽ അനുവദിക്കണം : കെ.പി.എസ്.ടി.എ

 കാസർകോട് (True News 3 November 2020): മുഴുവൻ പ്രീ പ്രൈമറി വിഭാഗങ്ങൾക്കും അംഗീകാരം നൽകുക, സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥ നടപ്പിലാക്കുക, എല്ലാ പ്രീ പ്രൈമറി കുട്ടികൾക്കും പാഠപുസ്തകങ്ങൾ വിതരണം ചെയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.എസ്.ടി.എ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ജീവനക്കാരുടെ ഡി.ഡി.ഇ ഓഫീസ്സ് ധർണ്ണ നടത്തി. ധർണ്ണ സമരം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.വി.വിജയൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗിരിജ.ജി.കെ,സംസ്ഥാന കൗൺസിലർ സ്വപ്ന ജോർജ്ജ്, ജോസ് മാത്യു,പ്രീ പ്രൈമറി ജില്ലാ ചെയർപേഴ്സൺ ഷിനു സാമുവൽ, കൺവീനർ രജനി രവി എന്നിവർ സംസാരിച്ചു.

No comments