JHL

JHL

കേരളപിറവി ദിനത്തിൽ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുമ്പള(True News 1 November 2020): ലോകം തന്നെ  ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോൾ ഗ്രാമീണമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾ നേരിടുന്ന അവഗണന പ്രതിഷേധാർഹവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്  മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി മുഹമ്മദ് നിസാർ പെർവാഡ് അഭിപ്രായപ്പെട്ടു. കുമ്പളയിലെ സി എച് സി യോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ കേരളപിറവി  ദിനത്തിൽ  മൊഗ്രാൽ  ദേശിയവേദി  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


1959ൽ നിർമ്മിച്ച കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇന്നും കുമ്പള കമ്മ്യുണിറ്റി ഹെൽത്ത്‌ സെന്റർ  പ്രവർത്തിച്ചു വരുന്നത്. നേരത്തെ  പ്രസവത്തിനും ശിശു രോഗത്തിനും, നേതൃ  രോഗത്തിനും, ചർമ്മ രോഗത്തിനും  വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ ഓ പി  മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വിദഗ്ധ ഡോക്ടർമാരുടെ അഭാവം ചികിത്സക്കെത്തുന്ന രോഗികൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള നൂറുകണക്കിന് നിർധന രോഗികളാണ് ദിവസേന ആശുപത്രിയിലെത്തുന്നത്.കുടിവെള്ളത്തിനും പദ്ധതി അനിവാര്യമാണ്. എം എൽ എ അനുവദിച്ച ഡയാലിസിസിനായുള്ള പ്രവർത്തനവും എങ്ങുമെത്തിയിട്ടുമില്ല. ഈ അവഗണനകൾ ചൂണ്ടിക്കാട്ടിയാണ് മൊഗ്രാൽ ദേശീയവേദി  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. 


       ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.എം എം റഹ്മാൻ, ടി കെ ജാഫർ, ഹമീദ് കാവിൽ, മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് സ്മാർട്ട്‌, വിജയകുമാർ, അഷ്‌റഫ്‌ ബദ്‌രിയാ നഗർ, റംഷാദ് ബദ്‌രിയാ നഗർ എന്നിവർ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു. 


ഫോട്ടോ :കുമ്പള സി എച് സി യോടുള്ള അവഗണനയ്‌ക്കെതിരെ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രധിഷേധ കൂട്ടായ്മ മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി മുഹമ്മദ് നിസാർ പെർവാഡ് ഉത്ഘാടനം ചെയ്യുന്നു.

No comments