JHL

JHL

മഴ മാറിയിട്ടും ടാറിങ് നടപടിയില്ല :പൊടിപടലത്തിൽ മുങ്ങി ദേശീയപാത

മൊഗ്രാൽ(True News 1-11-2020) :മഴ മാറിയിട്ടും പെർവാഡ്-കാസറഗോഡ് ദേശീയപാതയുടെ ടാറിങ് നടപടി വൈകുന്നതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞയാഴ്ച ടാറിങ് നടപടികൾ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞിരുന്നുവെങ്കിലും വാക്ക് പാലിക്കാനായില്ല.

അതേസമയം കുഴിയടക്കാനെന്ന പേരിൽ പാകിയ കോൺക്രീറ്റ് മിശ്രിതം, മഴ മാറിയതോടെ ഇളകി പൊടി പടലം നിറഞ്ഞു യാത്ര ചെയ്യാനാവാത്ത സ്ഥിതിയിലാണ്.ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട യാത്രക്കാർക്കും, നാട്ടുകാർക്കും, ദേശീയ പാതയിലെ പൊടിപടലം മൂലം അലർജി, ചുമ പോലുള്ള രോഗങ്ങൾ പിടി പെടാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധിഷേധത്തിന്ന് കാരണമായതും. എത്രയും പെട്ടെന്ന് ടാറിങ് നടപടികൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

No comments