മൊഗ്രാൽ: ഡിസംബർ 9,10,11 തീയതികളിൽ മൊഗ്രാലിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ (അണ്ടർ 16 )ഹോക്കി ചാമ്പ്യൻ ഷിപ്പിനുള്ള ബ്രോഷർ പ്രകാശനം ചെയ്തു .സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ വ്യവസായി പികെ മുനീർ ഹാജി, കാസറഗോഡ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഹമീദ് സ്പിക്ക്, കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വിക്രം പൈ എന്നിവർ സംയുക്തമായി ബ്രോഷർ പ്രകാശനം നിർവഹിച്ചു.നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു പ്രവാസി പത്രപ്രവർത്തകൻ കെ. എം അബ്ബാസ് ഹോക്കി അസോസിയേഷൻ ജില്ലാ ഭാരവാഹികളായ അച്യുതൻ മാസ്റ്റർ , എ. വി പവിത്രൻ , ബി എൻ മുഹമ്മദ് അലി, ടി. എം ശുഹൈബ്, എ കെ.ആരിഫ്, ബി എ റഹ്മാൻ, കെ.വി യൂസഫ് അലി കുമ്പള,താജുദ്ദീൻ മൊഗ്രാൽ ,നജീബ് എം എ എം ജി.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു സംഘാടക സമിതി വർക്കിങ് കൺവീനർ അഷ്റഫ് കാർല സ്വാഗതവും പ്രചരണ കമ്മിറ്റി ചെയർമാൻ സെഡ് എ. മൊഗ്രാൽ നന്ദിയും പറഞ്ഞു.
ഫോട്ടോ: മൊഗ്രാലിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷിപ്പിനുള്ള ബ്രോഷർ പ്രകാശനം പി കെ.മുനീർ ഹാജി,ഹമീദ് ,സ്പിക്ക്, വിക്രം പൈ എന്നിവർ സംയുക്തമായി നിർവഹിക്കുന്നു.
Post a Comment