JHL

JHL


 മൊഗ്രാൽ. ദേശീയപാത വികസനത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയ ബസ് വെയിറ്റിംഗ് ഷെഡുകൾ  എല്ലാ പ്രദേശങ്ങളിലും താൽക്കാലികമായി പുന:സ്ഥാപിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മുതിർന്നവരും രോഗികളായവരും, പിഞ്ചു കുട്ടികളും ഇപ്പോൾ പൊരി വെയിലത്താണ് ബസ് കാത്തുനിൽക്കുന്നത്, ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു. എന്നാൽ ജില്ലയിലെ ചില ഭാഗങ്ങളിൽ ദേശീയപാത നിർമ്മാണ കമ്പനി(ULCCS LTD )താൽക്കാലിക ബസ് വൈറ്റിങ് ഷെഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് മൊഗ്രാൽ ഉൾപ്പെടെ ജനത്തിരക്കേറിയ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണമെന്ന് ദേശീയവേദി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു. യോഗത്തിൽ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ  സംബന്ധിച്ചു.
ഫോട്ടോ: 
1-മൊഗ്രാൽ ബസ്റ്റോപ്പിൽ പൊരി വെയിലത്ത് ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ.
2-കാസർഗോഡ് ഭാഗത്ത് സ്ഥാപിച്ച താൽക്കാലിക ബസ് വെയിറ്റിംഗ് ഷെഡ്:

No comments