JHL

JHL


 കാസർകോട്: സംസ്ഥാനത്തെ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി വിഭാഗങ്ങളിൽ മികച്ച ഐ.സി.ടി.സി (ജ്യോതിസ്) കേന്ദ്രത്തിനുള്ള സംസ്ഥാന അവാർഡ് കാസർകോട് ജനറൽ ആശുപത്രിയിലുള്ള ഐ.സി.ടി.ക്ക് ലഭിച്ചു. ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക എയിഡ്സ് ദിന പരിപാടിയിൽ സംസ്ഥാന ഗതാഗത മന്ത്രി ആൻ്റണി രാജുവിൽ നിന്നും ഐ.സി.ടി.സി മെഡിക്കൽ ഓഫീസർ ഡോ. ദീപ മേരി ജോസഫ്,കൗൺസിലർ വേദാവതി, ലാബ് ടെക്നീഷ്യൻ നയന നായക് എന്നിവർ അവാർഡ് സ്വീകരിച്ചു. 2004ൽ പ്രവർത്തനമാരംഭിച്ച എച്ച്.ഐ.വി പരിശോധന കേന്ദ്രത്തിന് കഴിഞ്ഞ വർഷം നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻ്റ് കാലിബറേഷൻ ലബോറട്ടറിക്കുള്ള  അവാർഡും ലഭിച്ചിരുന്നു.

No comments