JHL

JHL


 തൃക്കരിപ്പൂർ: മെട്ടമ്മൽ വയലോടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ പ്രിയേഷ് എന്ന കുട്ടനെ (35) യാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ തിങ്കളാഴ്ച പുലർചെ കണ്ടെത്തിയത്.യുവാവിൻ്റെ കെഎൽ 60 എസ് 1736 നമ്പർ ബുള്ളറ്റ് ബൈകിന് സമീപം മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കുപ്പായം ഉണ്ടായിരുന്നില്ല. പാൻ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട മൃതദേഹത്തിൽ ദേഹമാസകലം ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ചന്തേര ഇൻസ്പെക്ടർ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.

വയലോടിയിലെ കൊടക്കൽ കൃഷ്ണൻ - അമ്മിണി ദമ്പതികളുടെ മകനാണ്. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

No comments