JHL

JHL

 

കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ തെക്കില്‍ ടാറ്റാ കോവിഡ് ആശുപത്രി അടച്ചുപൂട്ടാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും ഇതിന്‍റെ യാഥാര്‍ത്ഥ്യം പഠിച്ച് വിലയിരുത്താനായി ഏഴംഗസമിതിയെ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി അറിയിച്ചു.

ജില്ലയിലെ ആരോഗ്യ മേഖല വളരെ പരിതാപകരമായ അവസ്ഥ നേരിടുകയാണ്. ഭിന്നശേഷിക്കാരായ രോഗികള്‍ കൂടുതല്‍ ദുരിതമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചട്ടഞ്ചാല്‍ ടാറ്റാ കോവിഡ് ആശുപത്രി കൂടുതല്‍ ആധുനികവല്‍ക്കരിച്ച് എല്ലാ വിഭാഗം  ജനങ്ങള്‍ക്കും എല്ലാ രോഗികള്‍ക്കും അടിസ്ഥാന സൗകര്യത്തോടുകൂടിയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. 40 വര്‍ഷത്തേക്കുള്ള എല്ലാ തരത്തിലുള്ള പരിപാലനവും ടാറ്റ ഏറ്റെടുത്തിട്ടും, അത് അടച്ച് പൂട്ടും എന്ന പ്രചരണത്തെ സംബന്ധിച്ചുള്ള നിജസ്ഥിതിയും സത്യാവസ്ഥയും എന്താണെന്ന് നേരിട്ട് പഠിക്കുന്നതിന് വേണ്ടി അധികൃതരുമായി ചര്‍ച്ചചെയ്യാനും യോഗം തീരുമാനിച്ചു.

നായډാര്‍മൂല കെ.എം.ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം, മനുഷ്യാവകാശ സംഘടന സംസ്ഥാന ചെയര്‍മാന്‍ ജാസിം കണ്ടല്‍ ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡന്‍റ് സി എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി.  ശാഫി കല്ലുവളപ്പ്, അബ്ദുല്‍റഹ്മാന്‍ ബന്തിയോട്, എന്‍.എ സീതി ഹാജി, കരീം ചൗക്കി, ഗീതാ. ജി തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഈച്ചിലിങ്കാല്‍, അബ്ദുല്‍ റഹീം ടി എച്ച്, ഇസ്ഹാഖ് കുരിക്കള്‍, കദീജാ മൊഗ്രാല്‍, തസ്രിഫാ മൊയ്തീന്‍, നാസര്‍ പള്ളം, അബ്ദുള്ള കംബ്ലീ, വര്‍ക്കി മാത്യൂ, അബു പാണലം, സത്താര്‍ ചൗക്കി, ബഷീര്‍, സുബൈര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഹമീദ് ചേരങ്കൈ സ്വാഗതവും മജീദ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.



No comments