JHL

JHL


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ  രണ്ടാം ഫ്രീ ക്വാർട്ടർ മത്സരങ്ങളിലെ  വിജയികളെ ഗോൾനില അടക്കം രേഖപ്പെടുത്തി പ്രവചിച്ച മീപ്പിരി സെന്ററിലെ  സിറ്റി ജ്വല്ലറി ഉടമ നദീം ആരിക്കാടി സമാനാർഹനായി. ഇരുന്നൂറോളം കൂപ്പണുകളിൽ രണ്ടു കളികളുടെയും വിജയം കൃത്യമായി പ്രവചിച്ചത് നദീം ആരിക്കാടി മാത്രമാണ് എന്നത് ശ്രദ്ധേയമാണ്.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ  വിജയിക്കുള്ള  സൂപ്പി ഫുട് വെയർ-ജോളി ബേക്കറി സ്പോൺസർ ചെയ്ത സമ്മാനം ഷോപ്പ് ഉടമകളായ മുഹമ്മദ്, അനിൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.ജലാൽ നാനോ, റഫീഖ് ഫിദ, ആപ്പു സാദത്ത് കളക്ഷൻ, മുസ്തഫ സൈക്കിൾ കമ്പനി, മഹമൂദ് സ്കൈലർ, ,എംഎ മൂസ മഹർ,സൂപ്പി- സൂപ്പി ഫുട് വെയർ, സിറാജ് സെലക്ഷൻ സെന്റർ,ഉനൈസ് നാനോ, ഇർഷാദ് ഫോൺ ഫിക്സ്, സഹദ് കളത്തൂർ,  വി വി കരീം ബോംബെ ബസാർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ ഫ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യ ദിവസത്തെ വിജയിക്കുള്ള മൊബൈൽ ഹട്ട്, ഫോൺ മാക്സ് സ്പോൺസർ ചെയ്ത സമ്മാനം ഉടമകളായ സാബിത്ത്, റിസ്വാൻ എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

No comments