JHL

JHL


 കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിക്കുകയും പിന്നീട് നിർത്തലാക്കുകയും ചെയ്ത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെക്കൊണ്ട് പന്താടുന്ന കണ്ണൂർ സർവ്വകലാശാല നടപടിയിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരലൽ കോളേജ് ബന്ദും സർവ്വകലാശാല ആസ്ഥാനത്തേക്ക് അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രതിഷേധമാർച്ചും നടത്തുവാൻ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഡിസംബർ 6 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് ആരംഭിക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി. അനിൽ കുമാർ, ജില്ലാ സെക്രട്ടറി ടി.കെ.രാജീവൻ , ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് , പി. ലക്ഷ്മണൻ , സംസാരിച്ചു.

No comments