JHL

JHL

ദിവാ കെ എസ എൽ - സീസൺ 2 ലോഗോ പ്രകാശനം ചെയ്തു


 ഖത്തറിലെ  കാസർകോട് ജില്ലക്കാരുടെ കൂട്ടായമായ ദിവാ (District Welfare Association Kasaragod ) കാസർകോട് സംഘടിപ്പിക്കുന്ന കാസർകോട് സോക്കർ ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം ദോഹ ഒറിക്‌സ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന വർണ ശബളമായ പരിപാടിയിൽ അൽ സമാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ  റഹിമാൻ  സുബൈർ  കോട്ടിക്കുളം ടൂർണമെന്റ് കമ്മിറ്റി ചെയർമാനും ദിവാ വൈസ് പ്രസിഡന്റുമായ നിസ്താർ പട്ടേലിന് നൽകി നിർവ്വഹിച്ചു.

ഖത്തറിലുള്ള കാസർകോട് ജില്ലാക്കാരെ ഉൾപ്പെടുത്തി, ഐ പി എൽ  മാതൃകയിൽ കളിക്കാരെ രജിസ്റ്റർ ചെയ്തു ഫ്രാൻഞ്ചൈസികൾ ലേലം വിളിച്ചു ടീം തയ്യാറാക്കി ടൂർണമെന്റ് കളിക്കുന്ന രീതിയാണ് കെ എസ എൽ (കാസർകോട് സോക്കർ ലീഗ്) KSL Season 2 Kasaragod Soccer League  എന്ന പേരിൽ ദിവാ സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഒന്നാം ഭാഗം കോവിഡിനു മുൻപ് 2019 ലാണ് നടത്തിയത്. കൊവിഡും ലോകകപ്പിനു ശേഷം അതിനോട് രണ്ടാം ഭാഗം ജനുവരി 26 - 27 തീയതികളിൽ മിസഈദ് MIC ഗ്രൗണ്ടിൽ വെച്ച് അരങ്ങേറും.


ലോഗോ പ്രകാശനത്തിന് ശേഷം എട്ടു ഫ്രാൻഞ്ചൈസി ടീമുകളെ ഉൾപ്പെടുത്തിയുള്ള PLAYERS AUCTION ഉം അരങ്ങേറി. 

ഫ്രാഞ്ചൈസി ടീമുകൾ BATALLION FC , FASALS FC  , DELWAN ,RASTEC, ORYX FC, WALL TECH, FOTO GULF  , 

D GRILL എന്നിവരാണ്. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷജീം കോട്ടച്ചേരി സ്വാഗതമാശംസിച്ചു, ഹഫീസുല്ല കെ വി ആമുഖ ഭാഷണം നിർവ്വഹിച്ചു , അബ്ബാസ് കുടക്, നിസ്താർ പട്ടേൽ സുബൈർ, റിസ്‌വാൻ, ജംഷീദ്, ഷമീർ അലി, റിസ്‌വാൻ പള്ളം, ആസാദ്, അഫ്സൽ ഉമ്മർ എന്നിവർ സംസാരിച്ചു

കളിക്കാരുടെ ലേലം ജഷ്മീർ കാസകോഡ് നിർവ്വഹിച്ചു. ദിവ കാസർകോട് ജനറൽ സെക്രട്ടറി ഷംസീർ നന്ദി പ്രകാശിപ്പിച്ചു   

No comments