JHL

JHL

രിഫാഈ റാത്തീബ് നേർച്ച:മൊഗ്രാൽ കൊ പ്പളത്തിൽ മത വിജ്ഞാന സദസ്സിന് തുടക്കം.


 മൊഗ്രാൽ. സിറാജുൽ ഉലൂം മദ്രസ കൊപ്പളം, സൈഫുൽ ഹുദാ  ദഫ് സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വർഷംതോറും കഴിച്ചു വരാറുള്ള രിഫാഈ റാത്തീബ് നേർച്ചയോട നുബന്ധിച്ച് 3 ദിവസത്തെ മതവിജ്ഞാന സദസ്സിന് തുടക്കമായി. 2022 ജനുവരി 26,27,28 തീയതികളിലായാണ് പരിപാടി.


 മതവിജ്ഞാന സദസ്സ് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. അൻവർ അലി ഹുദവി  പുളിയക്കോട് മുഖ്യ പ്രഭാഷണം നടത്തി. സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി അൻവർ ബി കെ സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഹാജി ഇസുദ്ദീൻ മൊഗ്രാൽ, സ്വാഗതസംഘം ചെയർമാൻ സ്വാദിഖ് കെ എം, അബൂബക്കർ ഹാഷ്മി, അഷ്റഫ് എന്നിവർ സംബന്ധിച്ചു.


 രണ്ടാം ദിവസമായ ഇന്ന് കബീർ ഇമമി സഖാഫി ഗോളിയടുക്കം മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ നാളെ രാത്രി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും. മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖത്തീബ് ഹ സ്സൻ ബാഖവി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അബ്ദുള്ളക്കുഞ്ഞ് പേരാലിന്റെ നേതൃത്വത്തിൽ റാത്തീബ് നേർച്ച നടക്കും.


ഫോട്ടോ: മൊഗ്രാൽ കൊപ്പളത്തിൽ സംഘടിപ്പിക്കുന്ന രിഫായി റാത്തീബ് നേർച്ചയോടനുബന്ധിച്ചുള്ള മതവിജ്ഞാന സദസ്സ് പൈക്ക ഖാസി ചെയ്യത് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു.

No comments