JHL

JHL

ഇനിയും റെയിൽപ്പാളം മുറിച്ചു കടക്കാൻ വയ്യ: കൊപ്പളം അണ്ടർ പാസേജ് ലിങ്ക് റോഡ് നിർമ്മാണത്തിന് സഹകരിച്ച് പിഞ്ചു വിദ്യാർത്ഥികളും.


 മൊഗ്രാൽ. റെയിൽവേയുടെ കൊ പ്പളം അണ്ടർ പാസേജ് നിർമ്മാണം പൂർത്തിയായി. ഇനി വേണ്ടത് കൊപ്പളം തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്.


 ലിങ്ക് റോഡ് നിർമ്മാണത്തിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രദേശവാസികളും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളും. താൽക്കാലിക സംവിധാനമെന്ന നിലയിൽ മണ്ണിട്ട് റോഡ് നിർമ്മിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്നു. മണ്ണിന്റെ ലഭ്യതക്കുറവ് കാലതാമസത്തിനിടയാക്കുന്നുവെന്ന് ഇവർ പറയുന്നു.


 അതിനിടെ റെയിൽപാളം മുറിച്ചു കിടന്ന് മടുത്ത പിഞ്ചു കുട്ടികൾപോലും റോഡ് നിർമ്മാണ പ്രവർത്തികളിൽ സജീവമാണ്. പ്രദേശവാസികൾക്കൊപ്പം കുട്ടികളും പങ്കുചേർന്നാണ് റോഡ് നിർമ്മാണം.


No comments