JHL

JHL

കുമ്പളയില്‍ വന്‍ കവര്‍ച്ച 40 പവന്‍ സ്വര്‍ണ്ണം നഷ്ടമായി


 കുമ്പള നായ്ക്കാപ്പില്‍ അടുത്തടുത്തുള്ള രണ്ട് വീടുകളില്‍ കവര്‍ച്ച. കര്‍ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ വാസുദേവന്റെ വീട്ടില്‍ നിന്ന് 35 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 15000 രൂപയും, അയല്‍വാസിയായ തയ്യല്‍ തൊഴിലാളി മോഹന്‍ദാസിന്റെ വീട്ടില്‍ നിന്നും മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് കവര്‍ന്നത്. വാസുദേവന്റെ വീടിന്റെ പിറകുവശത്തെ ജനലിന്റെ പാളി ഇളക്കി മാറ്റിയും മോഹന്‍ദാസിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തുമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

No comments