JHL

JHL

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മുദ്രാവാക്യം മുഴക്കി പത്താനെതിരെ തീയേറ്ററിന് മുമ്പില്‍ ഹിന്ദുത്വ പ്രതിഷേധം,


 ന്യൂദല്‍ഹി: ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരായുള്ള പ്രതിഷേധത്തിനിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമായി ഹിന്ദുത്വ സംഘടകള്‍. മധ്യപ്രദേശിലെ ഒരു തിയേറ്ററിന് മുന്നില്‍ നിന്നുള്ള ഒരു വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ജയ് ശ്രീറാം വിളിച്ചാണ് മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളിക്കുന്നത്. നിരവധി പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ഇന്ത്യയിലെ മധ്യപ്രദേശിലെ ഹിന്ദുമേധാവിത്വവാദികള്‍, ഒരു ബോളിവുഡ് ചിത്രമായ പത്താനെതിരെ പ്രതിഷേധിക്കാന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നു.കാരണം അതിലെ നായകന്റെ പേര് ഷാരൂഖ് ഖാനും നായിക കാവി നിറത്തിലുള്ള കുറിയ വസ്ത്രം ധരിക്കുന്നതുകൊണ്ടുമാണ്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്..രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന, മുഹമ്മദ് നബിയെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ? എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ മെന്‍ഷന്‍ ചെയ്ത് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റബ്ബാനി ഈ വീഡിയോ പങ്കുവെച്ചത്.ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിവാദമുണ്ടാക്കിയിരുന്നു.പത്താനിലെ ബേഷരം രംഗ് എന്ന പാട്ടിലെ നടി ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെ തുടങ്ങിയ ആക്രമണം പിന്നീട് ബി.ജെ.പിയും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഏറ്റെടുത്തിരുന്നു.

No comments