JHL

JHL

കുമ്പള ടൂറിസ്റ്റ് ബംഗ്ലാവിന്റെ കഴുക്കോൽ ഇളകി വീണു; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


 കുമ്പള: കാലപ്പഴക്കം കൊണ്ടും അധികൃതരുടെ അനാസ്ഥ കൊണ്ടും പഴകിദ്രവിച്ച് നശിച്ചു കൊണ്ടിരിക്കുന്ന പി ഡബ്ല്യു ഡി ക്കു കീഴിലെ കുമ്പള സ്കൂൾ മൈതാനെത്തെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ കഴുക്കോൽ ഇളകി വീണു. സദാസമയവും  വിദ്യാർത്ഥികൾ കയറിക്കളിക്കാറുളള ടി.ബിക്കകത്ത് തത്സമയം കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം വഴിമാറിയത്. ഇനിയും ഒരുപാട് കഴുക്കോലുകളും പട്ടികകളും ഇളകി തൂങ്ങി നിൽക്കുന്ന ഈ  

കെട്ടിടത്തിനകത്തും പുറത്തും  

 നിരവധി കുട്ടികളാണ് കളിക്കാനും കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന ബോഗിരി മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാനും എത്തുന്നത്. കെട്ടിടത്തിന് ചുറ്റും ഉള്ള ഇരുംബഴികൾക്ക് പൂട്ടുണ്ടായിരുന്നത് രാത്രി കാലങ്ങളിൽ സാമൂഹിക ദ്രോഹികൾ തകർത്തത് ഈയിടെയാണ്.

          അമ്പതിൽ പരം വർഷങ്ങൾ പഴക്കമുള്ള ഈ ടൂറിസ്റ്റ് ബംഗ്ലാവ് പല ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന മന്ത്രിമാർക്കും മറ്റു രാഷ്ട്ര നേതാക്കൾക്കും വിശ്രമിക്കാനുളള ഒരു ഇടത്താവളമായിരുന്നു പണ്ട്. എന്നാൽ രണ്ടു പതിറ്റാണ്ടിലേറെയായി കെട്ടിടം ഉപയോഗ ശൂന്യമാണ്. ഇനി ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പൊളിച്ചു വിറ്റാൽ 20,000 രൂപയെങ്കിലും പൊതു ഖജനാവിലേക്ക് ലഭിക്കുെമെന്നും വലിയൊരു അപകട സാധ്യത ഒഴിവാക്കാമെന്നും നാട്ടുകാർ പറയുന്നു.

അതിനിടെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഇവിടെയുള്ള അപകട സാധ്യതയുള്ള രണ്ട് കെട്ടിടങ്ങൾ പൊളിച്ചു

മാറ്റി സ്ഥലം സ്കൂളിന് നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. 

No comments