JHL

JHL

സ്കൂട്ടർ ഓടിക്കാൻ നൽകിയ പിതാവ് ജയിലിലായി


 കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് സ്കൂട്ടർ ഓടിക്കാൻ നൽകിയ പിതാവ് ജയിലിലായി.ചട്ടഞ്ചാൽ സ്വദേശിയായ സി.എ മുഹമ്മദാലി 57 യെയാണ് കോടതി ശിക്ഷിച്ച് ജയിലിലേക്കയച്ചത്.

പിഴയടക്കാൻ സാധിക്കാത്തതിനാലാണ് കോടതി തടവിന് ശിക്ഷിച്ചത്. മേല്പറമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പിതാവിനെ കാസർകോട്

ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പതിനഞ്ച് ദിവസത്തേക്ക് തടവിന് ശിക്ഷിച്ചത്

ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗറിൽ 2022 ജൂൺ മൂന്നിന് എസ്ഐ സി.വി രാമചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രായ പൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു വരുന്നതിനിടയിൽ പിടിയിലായത്.

വാഹനം കസ്റ്റഡിയിലെടുത്ത്

വാഹനമുടമയായ പിതാവിനെ പ്രതിയാക്കി പോലീസ്കേസ് രജിസ്റ്റർ ചെയ്യുകയായിരുന

കുട്ടിക്കും പൊതുജനങ്ങൾക്കും അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞു കൊണ്ട് ഉപേക്ഷപൂർവം കുട്ടിക്ക് വാഹനമോടിക്കാൻ നൽകി എന്നതിന് വാഹനമുടമയുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വകുപ്പുകൾ പ്രകാരം പോലീസ്

കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

No comments