JHL

JHL

ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ആയുധം ഭയം വിതക്കലാണ് : മൂവാറ്റുപുഴ അഷ്റഫ് മൗലവി


 മഞ്ചേശ്വരം : രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയും അന്വേഷണ ഏജൻസികളെയും  ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുകയും വഴി ഭയം വിതക്കലാണ് ലക്ഷ്യം. ഫാസിസ്റ്റ് ഭരണത്തിന് മുന്നിൽ മൗനം പാലിക്കുന്ന മതേതര കക്ഷികൾ വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. അതിജീവനത്തിനായി എതിർപ്പിന്റെ ശബ്ദമുയർത്തുന്ന SDPI എന്ന നവയുഗ പ്രസ്ഥാനത്തിൽ മാത്രമാണ്‌ ഇനി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ എന്നു എസ്.ഡി.പി.ഐ  സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. 

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പ്രവർത്തക കൺവെൻഷൻ ഉപ്പള വ്യാപാരി ഭവനിൽ വെച്ചു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി, പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി എന്നിവർ സംസാരിച്ചു.

മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ആരിഫ് ഖാദർ സ്വാഗതവും ട്രഷറർ ഷരീഫ് പാവൂർ നന്ദിയും പറഞ്ഞു.

No comments