JHL

JHL

കുഷ്ഠ രോഗം കണ്ടെത്താൻ അശ്വമേധം ക്യാമ്പയിൻ കുമ്പള സി.എച്ച് സി യിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകി.


 കുമ്പള: കുഷ്ഠരോഗ നിർമ്മാർജനത്തിൻ്റെ ഭാഗമായി സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗികളെ കണ്ടെത്തുന്നതിനായി ജനുവരി 18 മുതൽ 31 വരെ നടക്കുന്ന അശ്വമേധം ക്യാമ്പയിനിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് കുമ്പള സി.എച്ച് സിയിൽവെച്ച് പരിശീലനം നൽകി.


മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് എത്തിവർ ക്ലാസ്സെടുത്തു.


വളണ്ടിയർമാർ വീടുവിടാന്തരം കയറി പരിശോധന നടത്തി ലക്ഷണങ്ങൾ സംശയിക്കുന്നവരെ  ആരോഗ്യകേന്ദ്രത്തിലേക്ക് റഫർ ചെയ്യും.


 ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം (Leprosy). നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം 3 മുതൽ 5 വര്‍ഷം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധൗഷധ ചികിത്സ(Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾ (PB - Paucibacillary) 6 മാസത്തെ ചികിത്സയും കൂടിയ കേസുകൾ (MB - Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി സ്വാഗതവും, ആദിത്യൻ പിലാച്ചേരി നന്ദിയും പറഞ്ഞു.

No comments