JHL

JHL

കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം: ഭക്തജന പ്രവാഹത്തിൽ വീർപ്പുമുട്ടി കുമ്പള.


 കുമ്പള. കുമ്പള കണ്ട ഏറ്റവും വലിയ ഭക്തജനപ്രവാഹത്തിന് ഇന്നലെ രാത്രി കുമ്പള സാക്ഷ്യം വഹിച്ചു.കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തപ്പെട്ട വെടിക്കെട്ട് ഉത്സവത്തിനാണ് കുമ്പളയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തിയത്. നിന്ന് തിരിയാൻ ഇടമില്ലാതെ ഭക്തജനങ്ങൾ വീർപ്പുമുട്ടി.


  സ്ഥല പരിമിതി ഇത്രയും വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻകുമ്പളയ്ക്ക് കഴിയില്ലായെന്ന് വിളിച്ചോതുന്നതായി ക്ഷേത്രോത്സവം. പോലീസ് സ്റ്റേഷൻ റോഡും,ടെമ്പിൾ റോഡും,കുമ്പള ടൗണും, സ്കൂൾ മൈതാനവും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.


 പോലീസ്  ജനങ്ങളെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. വിവിധ ചടങ്ങുകളോടെ നാളെ ആഘോഷങ്ങൾക്ക് സമാപനമാകും

No comments