JHL

JHL

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ആസ്ഥാനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും 5 നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു.


 കാസർകോട്: ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ആസ്ഥാനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും 5 നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു. ഇന്ന് വൈകിട്ടോടെ നടപടി പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കും. സ്വത്ത് വിവരങ്ങളും മറ്റും നേരത്തേ ശേഖരിച്ചിരുന്നു.  പൊലീസിന്റെ സഹകരണത്തോടെ റവന്യു അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. 


ജപ്തി നടപടി സ്വീകരിക്കുന്ന സ്വത്തുക്കൾ


കാസർകോട് ചെർക്കള വില്ലേജിൽ നായന്മാർമൂല പെരുമ്പള പാലത്തിനു സമീപം പോപ്പുലർ ഫ്രണ്ട് ഓഫിസ് കെട്ടിടമായി പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള 8.5 സെന്റ് സ്ഥലം കാസർകോട് ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനായ അബ്ദുൽ സലാമിന്റെ പേരിൽ നായന്മാർമൂലയിലുള്ള വീടും സ്ഥലവും.


കാസർകോട് താലൂക്കിൽ ആലംപാടി നാൽത്തടുക്ക സ്വദേശി ഉമ്മർ ഫാറൂഖിന്റെതായി നായന്മാർമൂലയിലുള്ള 7.5 സെന്റ് സ്ഥലംപോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന സി.ടി.സുലൈമാന്റെ സൗത്ത് തൃക്കരിപ്പൂർ മെട്ടമ്മലിൽ ഉള്ള വീടും പുരയിടവും ഇതോടൊപ്പം സുലൈമാന്റെ പേരിലുള്ള 12 സെന്റ് ഭൂമിയും.ചീമേനി കാക്കടവ് നങ്ങാരത്ത് സിറാജുദ്ദീന്റെ 1.04 ഏക്കർ സ്ഥലംമഞ്ചേശ്വരം മീഞ്ച മിയപദവ് ഹൗസിൽ മുഹമ്മദലിയുടെ പേരിലുള്ള 16 സെന്റ് വീടും സ്ഥലവും

No comments