JHL

JHL

വെടിക്കെട്ട് ഇന്ന് :കുമ്പള ഉത്സവലഹരിയിൽ.


 കുമ്പള. ചരിത്രപ്രസിദ്ധമായ കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ട് ഇന്ന് രാത്രി നടക്കും. ഈ മാസം പതിനാലാം തീയതി ശനിയാഴ്ച ഉത്സവത്തിന് കൊടിയേറിയത് മുതൽ കുമ്പളയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

 ക്ഷേത്രോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഒരുക്കിയിരിക്കുന്നത്. 

10.30-ന് തുലാഭാരം, 12.30-ന് മഹാപൂജ, നിത്യബലി, 12 മുതൽ 2.30 വരെ അന്നദാനം, വൈകീട്ട് നാലിന് നടതുറക്കൽ, അഞ്ചിന് ഭജന, എട്ടിന് ബലി ഉത്സവം എന്നിവ നടക്കും.

മുൻവർഷത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ ഇപ്രാവശ്യം ആഘോഷങ്ങൾക്ക് കുമ്പളയിലെത്തുമെ ന്നാണ് കരുതുന്നത്. പത്തൊമ്പതാം തീയതി വരെയാണ് വിവിധ ചടങ്ങുകളോടെ ആഘോഷം നടക്കുക. മുൻ വർഷത്തേക്കാൾ കൂടുതൽ ചന്തകൾ ഈ പ്രാവശ്യം ടൗണിൽ ഇടം പിടിച്ചിട്ടുണ്ട്. രാത്രി കുമ്പളയിലെ സന്നദ്ധ സംഘടനയായ ചിരഞ്ജീവിയുടെ ആഭിമുഖ്യത്തിൽ ഗാനമേളയും അരങ്ങേറും.


 ഭക്തജന തിരക്ക് പരിഗണിച്ച് പോലീസ്  സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പോലീസ് രഹസ്യ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെയും വിന്യസിക്കും.

No comments