JHL

JHL

തെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുര മോഡൽ പ്രതിപക്ഷ ഐക്യം അനിവാര്യം" വെൽഫെയർ പാർട്ടി


 കാസറഗോസ്' : വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുര മോഡൽ പ്രതിപക്ഷ ഐക്യം രാജ്യമൊട്ടും ഉണ്ടാവേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രെട്ടറി ജബീന ഇർഷാദ് പറഞ്ഞു. മേൽപറമ്പ് ബുസ്താൻ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന നേതൃ സംഗമം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ വിഭവങ്ങൾ കട്ട്‌ മുടിക്കാൻ കോർപറേറ്റുകൾക്കും മുതലാളിമാർക്കും സൗകര്യമൊരുക്കാൻ 

വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട് തട്ടുന്ന സാഹചര്യത്തിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടികളും പ്രാദേശിക കക്ഷികളും ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിന് സജ്ജരാവേണ്ടതുണ്ട്. അതിന്റെ നല്ല സൂചനകളാണ് ത്രിപുരയിൽ തുടക്കം കുറിച്ചത്. അത്  വെൽഫെയർ പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നില പാടാണെന്ന് അവർ തുടർന്നു പറഞ്ഞു. തുടർന്ന് വിവിധ സെഷനുകളിലായി 

വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം ഹമീദ് വാണിയമ്പലം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ബിനു വയനാട്, അസ്‌ലം ചെറുവാടി തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. 

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ,വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഫൗസിയ സിദ്ദീഖ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പരിക്ക,

വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സഫിയ സമീർ 

തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രെട്ടറി സി എച്ച് ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മജീദ് നരിക്കോടൻ നന്ദിയും പറഞ്ഞു.

No comments