JHL

JHL

മൊഗ്രാൽ സ്കൂളിൽ കരാട്ടെ പരിശീലനം, എ കെ എം അഷ്‌റഫ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു


 വിദ്യാർത്ഥികളിൽ സ്പോർട്സ് ആൻഡ് ഗെയിംസ് പരിപോഷിക്കുന്നതിന്റെ ഭാഗമായുള്ള കരാട്ടെ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം എൽ എ, എകെ കെ എം അഷ്‌റഫ്‌ നിരവഹിച്ചു. കലാ കായിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പി ടി എ യും എസ് എം സിയെയും അദ്ദേഹം അഭിനന്ദിച്ചു,

     പി ടി എ പ്രസിഡന്റ്‌ സിദ്ദിഖ് റഹ്മാൻ അദ്യക്ഷം വഹിച്ചു, കുമ്പള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ, എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ, മാഹിൻ മാസ്റ്റർ,നിസാർ പെർവാട്,പി ടി എ വൈസ് പ്രസിഡന്റ്‌ ടി എം ഷുഹൈബ്,  കോ ഓർഡിനേറ്റർ അബ്ദുള്ള കുഞ്ഞി നടുപ്പളം, എസ് എം സി വൈസ് ചെയർമാൻ ടി കെ ജാഫർ,അബ്ദുൽ റഹ്മാൻ സൂര്തിമുല്ല, അഷ്‌റഫ്‌ പെർവാട്, എം ജി എ റഹ്മാൻ, അഷ്‌റഫ്‌ നാങ്കി, ജലീൽ, ശിഹാബ് മാഷ്, ബിജു മാഷ്, ലത്തീഫ് മാഷ് പ്രസംഗിച്ചു.ചീഫ് ഇൻസ്‌ട്രെക്റ്റർ സദാനന്ദൻ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി 

ഹെഡ് മിസ്ട്രെസ് സ്മിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മോഹൻ മാഷ് നന്ദിയും പറഞ്ഞു

No comments