JHL

JHL

'ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ' പ്രദർശനവും ചർച്ചയും നടത്തി.


 കാസർകോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണകൂടം  അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ  ബിബിസി ഡോക്യുമെൻററി 'ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ' പ്രദർശനവും ചർച്ചാ സംഗമവും നടത്തി. 

നരേന്ദ്രമോദിയും ബിജെപിയും പി ആർ ഗിമ്മിക്കുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് തകർന്നുപോകും എന്ന ഭയം കൊണ്ടാണ് ഇന്ത്യയിൽ ഡോക്യുമെൻററിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതെന്നും പുതിയ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഡോക്യുമെൻററിക്ക് വലിയ പ്രസക്തിയുണ്ടെന്നും ചർച്ച സംഗമത്തിൽ അഭിപ്രായമുയർന്നു.പ്രമുഖ മാധ്യമപ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് ഫ്രറ്റേണിറ്റി  മൂവ്മെന്റ് ജില്ലാ പ്രസിഡൻറ് സി.എ യൂസഫ്  സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് അദ്നാൻ മഞ്ചേശ്വരം ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലിങ്കാൽ തുടങ്ങിയവർ സംസാരിച്ചു.

No comments