JHL

JHL

കാർ ഡിവൈഡറിലിടിച്ച് അപകടം: ഒരു യുവാവ് കൂടി മരിച്ചു

കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കോ ആശുപതിയിൽ നീ പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട റിസ് കാർഡിവൈഡറിലിടിച്ചാണ് അപകടം. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.
ഗുരുതര പരിക്കേറ്റ ഇരുവരെയും തെക്കോട്ട് ദേലകട്ട ഹെഗ്ഡെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹ്മദ് റിഫായിന്റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വി ചികിത്സയ്ക്കായി എ. ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments