JHL

JHL

ജെ സി ഐ കാസറഗോഡ് റിപ്പബ്ലിക്ക് ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു


 കാസറഗോഡ് :


ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജെ സി ഐയുടെ ലോക്കൽ ഓർഗനൈസേഷനായ ജെ സി ഐ കാസറഗോഡ് റിപ്പബ്ലിക്ക് ദിനം വ്യത്യസ്ത പരിപാടികളോടെ വിപൂലമായി ആഘോഷിച്ചു. 

ആഘോഷത്തിന്റെ ഭാഗമായി തളങ്കര

പടിഞ്ഞാറിലെ കാസറഗോഡ് നഗരസഭയുടെ അധീനതയിലുള്ള ചിൽഡ്രൻസ് പാർക്ക് ക്ലീൻ ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കി. 

ചടങ്ങിൽ ജെ സി ഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ എൻ പി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 33 വർഷം പൊതു ജനങ്ങൾക്ക് നൽകിയ സേവനം പരിഗണിച്ച് സല്യൂട്ട് സൈലന്റ് വർക്കർ പുരസ്‌കാരം കാസറഗോഡ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിശ്വനാഥൻ നമ്പ്യാറിന് നൽകി.

ചടങ്ങിൽ കാസറഗോഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ തോമസ്, ജെ സി ഐ സോൺ 19 വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, ആസിഫ് എൻ എ , ശിഹാബ് ഊദ് , ഹരിത , ഷഹ്ബാസ്, മിഥുൻ എന്നിവർ സംബന്ധിച്ചു. 

പ്രോഗ്രാം ഡയറക്ടർ സനിൽ സ്വാഗതവും മൊയ്‌നുദ്ദീൻ കാസറഗോഡ് നന്ദിയും പറഞ്ഞു.

No comments