JHL

JHL

മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം : കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിപുലമായി ആചരിച്ചു.


 കുമ്പള. രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം വിപുലമായ പരിപാടികളോടെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.


 വൈകുന്നേരം നാലുമണിക്ക് പദയാത്രയും, മഹാത്മജിയുടെ ച്ചായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.തുടർന്ന് വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.


 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണപ്രഭു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു.

 മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദാസൻ കടപ്പുറം, ചന്ദ്ര കാജൂർ, ശ്രീധർ റൈ, ലോക്നാദ് ഷെട്ടി, ഹനീഫ് കുമ്പള,റിയാസ് കരീം മൊഗ്രാൽ, ഡോൾഫിൻ ഡിസൂസ, നാരായണ കള ത്തുർ, ഗോപാല ഷെട്ടി, ദാമോദര ഷെട്ടി കുത്തിഗാർ, വിട്ടൽ ഷെട്ടി ബബ്രാണ എന്നിവർ സംബന്ധിച്ചു.

No comments