തലപ്പാടിയിൽ കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരം സ്വദേശിയായ യുവാവ് മരിച്ചു ; ഉപ്പളയിലെ യുവാവിന് ഗുരുതരം.
മഞ്ചേശ്വരം(www.truenewsmalayalam.com): തലപ്പാടിയിൽ യുവാക്കൾ സഞ്ചരിച്ച
കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരം സ്വദേശിയായ
യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശിയായ
യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ തലപ്പാടി കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്.
Post a Comment