JHL

JHL

ദേശീയ വിരവിമുക്ത ദിനം മൊഗ്രാൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.


 കുമ്പള: കുമ്പള സി.എച്ച്.സിയുടെ അഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്നു.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൾ റിയാസ് അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് പരിപാടി വിശദീകരിച്ചു.


ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ചവച്ചരച്ച് കഴിക്കുന്ന അൽബന്റെസോൾ ഗുളികയാണ് നൽകുന്നത്.സ്കൂളിലെ 1965 കുട്ടികൾക്ക് ഗുളിക നൽകി.


പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും,സ്കൂളുകളിലുമാണ് ഗുളിക നൽകുന്നത്.

ഇന്ന് ഗുളിക കഴിക്കാൻ കഴിക്കാത്തവർക്ക് 24 ന് വീണ്ടും നൽകും.


പിടിഎ പ്രസിഡൻ്റ് സിദ്ധീഖ് റഹിമാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി സി,ജെ പി എച്ച്എൻ സബീന യു ,സായ് രശ്മി,ജാൻസി ചെല്ലപ്പൻ ആശാപ്രവർത്തക ബൽക്കീസ് എന്നിവർ പ്രസംഗിച്ചു.


പടം: ദേശീയ വിരവിമുക്ത ദിനത്തിൻ്റെ കുമ്പള ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡൻ്റ് താഹിറ യൂസഫ് മൊഗ്രാൽ സ്കൂളിൽ നിർവ്വഹിക്കുന്നു.

No comments