ഉപ്പളയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട
ഉപ്പളയിൽ കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 69 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഉപ്പള പെരിങ്ങടി സ്വദേശി അബ്ദുൽ റുമൈസ്, മഞ്ചേശ്വരം കോയിപ്പാടി സ്വദേശി എം.കെ മുസ്തഫ എന്നിവരെയാണ് കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണനും സംഘവും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കെ. എൽ-14 എ.എ- 4104 നമ്പർ മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർ സി. കെ അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സതീശൻ, സി.അജീഷ്, എ.കെ നസറുദ്ദീൻ, വി. മഞ്ജുനാഥൻ, ഡ്രൈവർ ദിജിത്ത് കുമാർ എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. കേസ് രേഖകളും തൊണ്ടിമുതലുകളും സഹിതം പ്രതികളെ ഹൊ സ്ദുര്‍ഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
Post a Comment