JHL

JHL

ടിക്കറ്റ് വിൽപ്പനയിൽ ഞെട്ടിക്കുന്ന ഇടിവ് "പട്ടിണി കിടക്കുന്നവർ കളി കാണേണ്ട" മന്ത്രിയുടെ വാക്കുകൾ അനുസരിച്ച് മലയാളികൾ


 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതി കുറയ്ക്കാനാകില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞത് ആരാധകർ വിമർശിച്ചിരുന്നു. പണം ഉള്ളവർ മാത്രം കളി കണ്ടാൽ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും പറഞ്ഞിരുന്നു.


ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിനത്തിന് ഇതുവരെ വിറ്റത് അയ്യായിരം ടിക്കറ്റ് മാത്രമാണ്. അന്‍പത്തയ്യായിരം പേര് ഇരിക്കേണ്ട സ്റ്റേഡിയത്തിലാണെന്ന് ഓർക്കണം ഈ അവസ്ഥ വന്നത്. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയിൽ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാൻ പോലും ആൾ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാൽ കേരളത്തിൽ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും


വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും ഇത്തവണ നികുതി വര്‍ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നും മന്ത്രി പറഞ്ഞു.

No comments