JHL

JHL

ദേശീയപാത വികസനം: കുമ്പള ടൗണിൽ ഓടകൾ അടഞ്ഞു, മലിനജലം റോഡിലേക്കൊഴുകുന്നു, മൂക്ക് പൊത്തി വഴിയാത്രക്കാർ.


 കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കിടയിൽ ഓവുചാലുകൾ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണിൽ മലിനജലം റോഡിലേക്കൊഴുകുന്നു. ഇതുമൂലം ടൗണിൽ നിന്ന് കാൽനടയായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദുർഗന്ധം മൂലം മൂക്കുപൊത്തി പോകേണ്ട അവസ്ഥയിലാണിപ്പോൾ.


 കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോട്ടലുകളിലെയും മറ്റും മലിനജലം ഒഴുകിപ്പോകേണ്ട ഓവുചാൽ സംവിധാനമാണ് ടൗണിൽ ദേശീയപാത നിർമ്മാണ പ്രവർത്തിയുടെ പേരിൽ മണ്ണിട്ട് മൂടിയിരിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെ ന്നാണ് ആക്ഷേപം. അതിനിടെ ഗൗരവമേ റിയതും, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതുമായ വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും ഇടപെടാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


 പുതുതായി നിർമ്മിക്കുന്ന ഓവുചാൽ സംവിധാനം പൂർത്തിയാകാത്തതും പ്രശ്ന പരിഹാരത്തിന് തടസ്സമാവുന്നുണ്ട്. മാലിന ജലം ടൗണിലെ ചില ഹോട്ടലുകൾക്ക് സമീപത്തായി കെട്ടിക്കിടക്കുന്നതും ദുരിതമാവുന്നുണ്ട്. മലി നജലത്തിൽ കൊതുകുകൾ പെരുകുന്നതും രോഗവ്യാപനത്തിന് കാരണമാവുമെന്ന് സമീപത്തെ വ്യാപാരികളും, വഴിയാത്ര ക്കാരും ഭയപ്പെടുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ്  ആവശ്യം.


ഫോട്ടോ: ഓവുചാലുകൾ മൂടപ്പെട്ടതിനാൽ കുമ്പള ടൗൺ ദേശീയപാതയിൽ മലിനജലം കെട്ടികിടക്കുന്നു.

No comments