JHL

JHL

ഹോട്ടലുകൾക്കെതിരേ വ്യാജപ്രചാരണം; പ്രതിഷേധവുമായി ഹോട്ടൽ വ്യാപാരികൾ


 കാസർകോട് : ഹോട്ടലുകൾക്കെതിരേയുള്ള വ്യാജ പ്രചാരണത്തിനെതിരേ പ്രതിഷേധമുയർത്തി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. കാസർകോട്ട് നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. യഥാർഥ വസ്തുത മനസ്സിലാക്കാതെ ഹോട്ടൽ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണുണ്ടാകുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉൾപ്പെടെ ഹോട്ടൽ ഉടമകൾക്ക് നീതി ലഭിക്കാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിന് സംഘടന എല്ലായ്പോഴും പിന്തുണ നൽകുന്നുവെന്നും എന്നാൽ, ഒരു കുറ്റവും ചെയ്യാത്തവരെ ഹോട്ടൽ മേഖലയിൽനിന്നുതന്നെ എന്നെന്നേക്കുമായി തുടച്ചുനീക്കുന്ന സംഭവങ്ങളാണ് കാസർകോട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് ഭക്ഷ്യവിഷബാധ എന്ന പേരിൽ ഹോട്ടൽ അടിച്ചുതകർത്തവർക്കെതിരേ കേസെടുത്തിട്ടില്ല. അക്രമികൾക്കെതിരേ കേസെടുത്ത് നഷ്ടം അവരിൽനിന്നും ഈടാക്കാനുള്ള നടപടിയുമായി സംഘടന മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിനുശേഷം വായമൂടികെട്ടി ജില്ലയിലെ ഹോട്ടൽ വ്യാപാരികൾ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള താജ് അധ്യക്ഷനായി. നാരായണ പൂജാരി, രാജൻ കളക്കര, മുഹമ്മദ് ഗസാലി, ഷംസുദീൻ കാഞ്ഞങ്ങാട്, സത്യനാഥൻ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി, വസന്തകുമാർ എന്നിവർ സംസാരിച്ചു.

No comments