JHL

JHL

പെർവാഡ് അടിപ്പാതയ് ക്കായുള്ള സമരം നൂറ് ദിവസം പിന്നിടുന്നു: പ്രതീക്ഷ കൈവിടാതെ നാട്ടുകാർ.


 പെർവാഡ്.സ്ത്രീകൾ അടക്കമുള്ള മത്സ്യത്തൊഴിലാളികളെയും,വിദ്യാർത്ഥികളെയും, രോഗികളായവരെയും ഏറെ ദുരിതത്തിലാക്കിയ പെർവാഡ് ദേശീയപാതയിലെ വികസനത്തിൽ പ്രദേശവാസികളുടെ അടിപ്പാതയ്ക്കായുള്ള മുറവിളിക്ക് നൂറ് നാൾ പിന്നിടുന്നു. സമരം നൂറുനാൾ പിന്നിടുമ്പോഴും നാട്ടുകാർ പ്രതീക്ഷ കൈവിടുന്നില്ല.


 സമരത്തിലെ സ്ത്രീകളുടെയും, കുട്ടികളുടെയും അടക്കമുള്ള വൻ ജന പങ്കാളിത്തം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ജാതിമതഭേദമന്യേ, കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സമരപരിപാടികളിൽ ഇതിനകം തന്നെ എംപി, എംഎൽഎമാര്‍ അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ- മത -സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കളൊക്കെ സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തത് നാട്ടുകാർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.


 അതിനിടെ വിഷയത്തിൽ കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി അടക്കമുള്ളവരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സമര സംഘാടക സമിതി അംഗങ്ങൾ. നേരത്തെ വിഷയം രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുൻ എം പി എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എകെഎം അഷറഫ് എംഎൽഎ സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിലും കൊണ്ട് വന്നിരുന്നു.


 സമരത്തിന്റെ നൂറാം ദിവസം നടന്ന ചടങ്ങിൽ സിപിഐഎം മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിസ്സാർ പെർവാഡ് അധ്യക്ഷത വഹിച്ചു. അബ്ദുള്ള ഹിൽടോപ്, കുമ്പള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി എച്ച് റംല, സമര സംഘാടകസമിതി അംഗങ്ങളായ അഷ്റഫ് പെർവാഡ്, മിശാൽ റഹ്മാൻ, ഇബ്രാഹിം, ഹാരിസ് പിഎസ് സി, നിയാസ് പെർവാഡ്, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments