JHL

JHL

കുമ്പളയിൽ ഹരിത കർമ്മസേനയുടെ മൂക്കിന് താഴെ സ്‌കൂൾ ഗൗണ്ടിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവാകുന്നു


 കുമ്പള : കുമ്പള പഞ്ചായത്ത് ഓഫീസിനു സമീപം സ്‌കൂൾ ഗ്രൗണ്ടിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവ് കാഴ്‌ചയാണ്. രാത്രി വ്യാപാര സ്ഥാപങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് സ്ഥിരമായി ഇവിടെ തീയിട്ടു കത്തിക്കുന്നത്. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവുന്നതയാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാണ് സർക്കാർ ഹരിത കർമ്മ സേന രൂപീകരിച്ച് വൃത്തിയാക്കിയ  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാൻ പദ്ധതി രൂപീകരിച്ചത്. കടകളിൽ നിന്ന് മാല്യന്യ ശേഖരിക്കാൻ 100 രൂപ മാസം നൽകണമെന്നാണ് നിയമം. പക്ഷെ ഇത് കുമ്പളയിൽ നടപ്പിലാവുന്നില്ല. 

ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്ത ഉപയോഗിക്കുമെന്നാണ് പറയുന്നത്. അത് എത്രത്തോളം നടക്കുന്നുണ്ട് എന്ന കാര്യത്തിലും ആശങ്കയുണ്ട്. 

നൂറ് കണക്കിന് കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് സമീപമാണ് പ്ലാസ്റ്റിക്ക് പുക ഉയരുന്നത്. ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments