മംഗളൂറു മയക്കുമരുന്ന് കേസ് ; മലയാളി വനിതാ ഡോക്ടറടക്കം ഒമ്പത് പേർ കൂടി പിടിയിൽ
മംഗളൂറു(www.truenewsmalayalam.com): കഞ്ചാവുമായി ബന്ധപ്പെട്ട് മലയാളി വനിതാ ഡോക്ടറടക്കം സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും ഉൾപ്പെടെ ഒമ്പത് പേർ കൂടി അറസ്റ്റിലായി. ഉത്തർപ്രദേശിൽ നിന്നുള്ള ഡോ. വിദുഷ് കുമാർ (27), ഡോ. ഇഷ് മിദ്ദ (27), കർണാടക സ്വദേശികളായ ഡോ. സിദ്ധാർത്ഥ പാവസ്‌കർ (29), ഡോ. സുധീന്ദ്ര (34),കേരളത്തിൽ നിന്നുള്ള ഡോ. സൂര്യജിത്ത് ദേവ് (20), ഡോ. ആയിഷ മുഹമ്മദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഡോ. പ്രണയ് നടരാജ് (24), തെലങ്കാനയിൽ നിന്നുള്ള ഡോ. ചൈതന്യ ആർ തുമുലൂരി (23), ഡൽഹിയിൽ നിന്നുള്ള ഡോ. ശരണ്യ (23). അറസ്റ്റിലായവർ എംബിബിഎസ്, എംബിബിഎസ് എംഎസ്, ബിഡിഎസ്, എംബിബിഎസ് എന്നിവയിൽ ഇന്റേൺഷിപ്പ് പഠിക്കുന്നവരാണ്.
Post a Comment