JHL

JHL

ഓരോ വോട്ടിനും 6,000 രൂപവെച്ച് തരും'; കര്‍ണാടകയില്‍ വോട്ടിന് പണം വാഗ്ദാനം ചെയ്ത് BJP നേതാവ്


ബെലഗാവി റൂറലിലെ കോൺഗ്രസ് എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. 'മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൽക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്സി എന്നിവയാണ് നൽകിയിട്ടുള്ളത്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം കൂടെ ഏകദേശം 3,000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ട എന്ന് ഞാൻ നിങ്ങളോട് പറയുകയാണ്', ജാർക്കിഹോളി പറഞ്ഞു. എന്നാൽ, മുൻമന്ത്രിയും ബെലഗാവി ജില്ലയിലെ തന്നെ

ഗോകകിലെ എം.എൽ.എയുമായ രമേഷ് ജാർക്കിഹോളിയെ തള്ളി ബി.ജെ.പിയും സർക്കാർ രംഗത്തെത്തി. അത്തരം കാര്യങ്ങൾക്ക് തങ്ങളുടെ പാർട്ടിയിൽ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കർജോൽ പറഞ്ഞു. 'ഒരു പ്രത്യയശാസ്ത്രത്തിന് മുകളിൽ പടുത്തുയർത്തിയ പാർട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ടാണ് നരേന്ദ്രമോദി നേതാവായി രാജ്യത്ത് രണ്ടാമതും പാർട്ടി അധികാരത്തിലെത്തിയത്. 2023-ലും സംസ്ഥാനത്ത് ഞങ്ങൾ തന്നെ അധികാരത്തിലെത്തും. ഒരു വ്യക്തിയുടെ പരാമർശം പാർട്ടിയുടേതല്ല. അത് വ്യക്തിപരമായ കാര്യമാണ്', കർജോൽ പറഞ്ഞു.

No comments