JHL

JHL

ക്ലബ്ബുകൾ നല്ല കളിക്കാരെ കണ്ടെത്തി വളർത്തിയെടുക്കണം: സന്തോഷ് ട്രോഫി താരം ഷഹാമത്ത് മാതൃക. -മൂസാ ശരീഫ്


 മൊഗ്രാൽ. പ്രാദേശിക ടൂർണമെന്റ്കളിൽ പുറത്തുനിന്ന് കളിക്കാരെ ഇറക്കി കളിപ്പിക്കുന്നതിന് പകരം ക്ലബ്ബിലുള്ള നല്ല കളിക്കാരെ കണ്ടെത്തി കളിക്കാൻ അവസരം നൽകുകയും, വളർത്തിയെടുക്കുകയും വേണമെന്ന്  ദേശീയ കാർ റാലി ചാമ്പ്യൻ  മൂസാ- ശരീഫ് അഭിപ്രായപ്പെട്ടു.


 രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായ സന്തോഷ് ട്രോഫിയിൽ കളിക്കാൻ ഇടം നേടിയ മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം മുഹമ്മദ് ഷഹാമത്തിന് മൊഗ്രാൽ ദേശീയവേദി നൽകിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. ഷഹാമത്തിന്  മൂസാ ശരീഫ് ഉപഹാരം നൽകി.


 എം മാഹിൻ മാസ്റ്റർ, ഹമീദ്  പെർവാഡ്, എം എം റഹ്മാൻ, എം എ മൂസ, എം ജി എ റഹ്മാൻ, വിജയകുമാർ, ടി എ കുഞ്ഞഹമ്മദ്, അനീസ് കോട്ട, മുഹമ്മദ് അബ്ക്കോ, അഷ്‌റഫ്‌ പെർവാഡ്, അബ്ദുള്ളകുഞ്ഞി നട് പ്പളം, എച് എ ഖാലിദ്, ടി എ ജലാൽ,മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, റയീസ് ബി കെ, ഹസീം എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ഷഹാമത്ത് മറുപടി പ്രസംഗം നടത്തി. ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദി പറഞ്ഞു.


ഫോട്ടോ: സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ച മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം മുഹമ്മദ് ഷഹാമത്തിന് ദേശീയ കായിക താരം മൂസാ ശരീഫ് ഉപഹാരം നൽകുന്നു.

No comments