അമ്മയെയും മകളെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
അമ്മയെയും മകളെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബേഡകം:ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ ടിപർ ലോറി ഡ്രൈവർ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകൾ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്.
നാരായണിയെ തൂങ്ങി മരിച്ച നിലയിഴും മകൾ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടംകുഴി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ് ശ്രീനന്ദ. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
Post a Comment