JHL

JHL

നിർമ്മാണത്തിൽ വിജിലൻസ് അപാകത കണ്ടെത്തിയ കുമ്പള കഞ്ചിക്കട്ട റോഡ് കോൺക്രീറ്റിന് മീതെ ടാർ ചെയ്ത്‌ ഒപ്പിക്കാൻ ശ്രമം.

കുമ്പള(www.truenewsmalayalam.com) : നിർമ്മാണം കഴിഞ്ഞ്‌ ദിവസങ്ങൾക്കുള്ളിൽ തകർന്ന കുമ്പള കഞ്ചിക്കട്ട റോഡ് ഞായറാഴ്ച കരാറുകാർ വന്ന് ശരിയാക്കിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

 പരിശോധന നടത്തിയപ്പോൾ വിജിലൻസ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. തുടർന്നാണ് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് പേരിന് ടാറിംഗ് നടത്തിയത്.

 ഒഴിവു ദിവസമായ ഞായറാഴ്ച വകുപ്പ് എഞ്ചിനിയർമാരുടെയോ ഓവർസിയർമാരുടെയോ സാന്നിധ്യമില്ലാതെയാണ് പണി ചെയ്യാൻ ശ്രമിച്ചത്.

 വെൽഫെയർപാർട്ടി കുമ്പള പഞ്ചായത്ത് സെക്രെട്ടറി അസ്‌ലം സൂരംബയൽ, കുമ്പള യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് പണി തടഞ്ഞത്.

No comments