JHL

JHL

'നിങ്ങളുടെ മനസിലെ രാഹുൽ ​ഗാന്ധിയെ ഞാൻ കൊന്നു, താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ ഹിന്ദുമതത്തെക്കുറിച്ചും ശിവനക്കുറിച്ചും വായിക്കണമെന്നും രാഹുൽ ​ഗാന്ധി


 ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലൂടെ സ്വന്തം പ്രതിച്ഛായ മാറ്റാൻ സാധിച്ചുവെന്ന് രാഹുൽ​ഗാന്ധി. ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന രാഹുൽ ​ഗാന്ധിയെ താൻ കൊന്നുകളഞ്ഞുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെയുളള ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ​ഗാന്ധി.

'നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു. അയാൾ എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല,' രാഹുൽ ​ഗാന്ധി പറഞ്ഞു. പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന ചിത്രം നിങ്ങൾ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്. എന്റേതല്ല. എനിക്ക് എന്റെ ജോലി ചെയ്യണമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.
തന്റെ പ്രസ്താവനയിൽ ആശ്ചര്യപ്പെടരുതെന്നും മാധ്യമപ്രവർത്തകരോട് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബിജെപി കാണുന്ന രാഹുലും അല്ല. താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ ഹിന്ദുമതത്തെക്കുറിച്ചും ശിവനക്കുറിച്ചും വായിക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

No comments