JHL

JHL

ബന്തിയോട് ചേവാറില്‍ ഡ്രൈവറായ നേപ്പാള്‍ സ്വദേശി മരിച്ചു


 ബന്തിയോട്: ചേവാറില്‍ കംപ്രസ്സര്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവറായ നേപ്പാള്‍ സ്വദേശി മരിച്ചു. നേപ്പാള്‍ റുംകുവിലെ സുരേഷ് പൊന്‍(28)ആണ് മരിച്ചത്. സുരേഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശി പൊസ്‌വതി താപ്പയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേവാര്‍ കട്ടതമനെ റോഡില്‍ നിയന്ത്രണം വിട്ടാണ് ട്രാക്ടര്‍ മറിഞ്ഞത്. ട്രാക്ടറിന്റെ അടിയില്‍ കുടുങ്ങിയ സുരേഷിനെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുത്ത് ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: റീത്ത തപപൊന്‍. മകന്‍: കിസ്മത്ത്‌

No comments