JHL

JHL

മഞ്ചേശ്വരം സ്വദേശി നാല് കിലോ കഞ്ചാവുമായി തലപ്പാടിയില്‍ പിടിയില്‍


 ഉള്ളാള്‍: ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി തലപ്പാടിയില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തലപ്പാടി തച്ചാനിയില്‍ നിന്നാണ് റാസിക്ക് കഞ്ചാവുമായി പിടിയിലായത്. റാസിക്കിനൊപ്പം ഉണ്ടായിരുന്ന അസ്ഹര്‍ രക്ഷപ്പെട്ടു. അസ്ഹറിനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുഹമ്മദ് റാസിക്കും അസ്ഹറും കഞ്ചാവ് വില്‍പനയ്ക്കായി തലപ്പാടി തച്ചാനിയില്‍ എത്തിയതായിരുന്നു. കൃത്യമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് ഇവിടെയെത്തുകയും ബൈക്ക് തടഞ്ഞ് പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് അസ്ഹര്‍ രക്ഷപ്പെട്ടത്. ബൈക്കില്‍ നിന്ന് 40,000 രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളുണ്ട്.

ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പി.എസ്.ഐ രേവണസിദ്ധപ്പ, പ്രദീപ്, ശിവകുമാര്‍, രഞ്ജിത്, അശോക, അക്ബര്‍, സാഗര, വാസുദേവ, സതീഷ്, ചിദാനന്ദ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

No comments